മേൽപ്പാലം പൊളിക്കുന്നു: കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് 27ന് നിയന്ത്രണം

കൊച്ചി: കോട്ടയത്തു പഴയ റെയിൽവേ മേൽപ്പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ടു 27ന് ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

റദ്ദാക്കിയവ: 66308 കൊല്ലം എറണാകുളം മെമു, 66302 കൊല്ലം എറണാകുളം മെമു, 66303 എറണാകുളം കൊല്ലം മെമു, 56385 എറണാകുളം കോട്ടയം പാസഞ്ചർ, 56390 കോട്ടയം എറണാകുളം പാസഞ്ചർ, 56387 എറണാകുളം കായംകുളം പാസഞ്ചർ, 56388 കായംകുളം എറണാകുളം പാസഞ്ചർ, 56380 കായംകുളം എറണാകുളം പാസഞ്ചർ, 56303 എറണാകുളം ആലപ്പുഴ പാസഞ്ചർ, 56381 എറണാകുളം കായംകുളം പാസഞ്ചർ, 56382 കായംകുളം എറണാകുളം പാസഞ്ചർ, 56301 ആലപ്പുഴ കൊല്ലം പാസഞ്ചർ.

ഭാഗികമായി റദ്ദാക്കിയവ: ഗുരുവായൂർ പുനലൂർ പാസഞ്ചർ എറണാകുളം ടൗൺ വരെ, പുനലൂർ ഗുരുവായൂർ പാസഞ്ചർ എറണാകുളം ടൗൺ സ്റ്റേഷനിൽ നിന്നു പുറപ്പെടും. ആലപ്പുഴ കണ്ണൂർ എക്സ്പ്രസ് എറണാകുളം ജംക്‌ഷൻ വരെ, കണ്ണൂർ ആലപ്പുഴ എക്സ്പ്രസ് എറണാകുളത്തു നിന്നു പുറപ്പെടും.

ആലപ്പുഴ വഴി തിരിച്ചുവിടുന്നവ: നാഗർകോവിൽ–മംഗളൂരു പരശുറാം, തിരുവനന്തപുരം ഹൈദരാബാദ് ശബരി, കന്യാകുമാരി മുംബൈ ജയന്തി, തിരുവനന്തപുരം ന്യൂഡൽഹി കേരള, കന്യാകുമാരി ബെംഗളൂരു ഐലൻഡ്, കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി, ന്യൂഡൽഹി തിരുവനന്തപുരം കേരള, ഹൈദരാബാദ് തിരുവനന്തപുരം ശബരി, മംഗളൂരു നാഗർകോവിൽ പരശുറാം, ലോകമാന്യതിലക് കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്. ഈ ട്രെയിനുകൾക്കു എറണാകുളം ജംക്‌ഷൻ, ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവടങ്ങിളിൽ സ്റ്റോപ്പുണ്ടാകും.

തിരുവനന്തപുരം ചെന്നൈ മെയിൽ 45 മിനിറ്റ് കോട്ടയത്തു പിടിച്ചിടും.

 

Leave a Reply

Your email address will not be published. Required fields are marked *