ടിക്കാറാംമീണക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന് ശ്രീധരൻ പിള്ള

കോഴിക്കോട് : അസത്യവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ടിക്കാറാംമീണക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ ബിജെപിക്ക് ഗുണകരമായ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു,

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നും ഒരു വിശദീകരണ നോട്ടീസോ കാരണം കാണിക്കല്‍ നോട്ടീസോ പോലും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എന്നിട്ടും അധികാര ദുര്‍വിനിയോഗത്തിലൂടെ സമൂഹമധ്യത്തില്‍ വിലയിടിച്ച് കാട്ടാനാണ് ടിക്കാറാംമീണ ശ്രമിക്കുന്നത്. രണ്ട് തവണ മാപ്പ് പറഞ്ഞുവെന്ന പ്രസ്താവന സത്യത്തിന് നിരക്കാത്തതാണ്.

ഇടതുവലതു മുന്നണികളുടെ പ്രസക്തി ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ നഷ്ടമായെന്നും എന്‍.ഡി.എ ഇത്തവണ വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *