എന്‍.എസ്.എസ്‌ പുന:പരിശോധനാ ഹര്‍ജി നല്‍കി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിര എന്‍.എസ്.എസ്‌ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തു. വിധിക്ക് എതിരായ ആദ്യ പുനഃപരിശോധന ഹർജിയാണ് എൻഎസ്എസിന്‍റേത്.

ഭരണഘടന ബെഞ്ചിന്‍റെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്നാണ് എൻ.എസ്.എസിന്‍റെ ഹര്‍ജിയിൽ പറയുന്നത്. ഭരണഘടനയുടെ 14-ാം അനുഛേദം ഉപയോഗിച്ച് ആചാരാനുഷ്ടാനങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകും. അയ്യപ്പൻ നൈഷ്ടിക ബ്രഹ്മചാരിയാണെന്നതിന് പൗരാണിക തെളിവുകളുണ്ടെന്നും എൻ.എസ്.എസിന്‍റെ ഹര്‍ജിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *