• കെ.സി.വിശാഖ്

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന വിധിക്കെതിരെവിധി പുനപരിശോധിക്കണമെന്നും കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് നായര്‍ സര്‍വ്വീസ് സൊസൈറ്റി ഇന്ന് സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജ്ജി നല്‍കും.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ കരയോഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധമാര്‍ച്ചുകള്‍ നടത്താനും താലൂക്ക് ആസ്ഥാനങ്ങളില്‍ നിന്ന് കരയോഗങ്ങള്‍ക്ക് അറിയിപ്പ് കിട്ടിയിട്ടുണ്ട്.

ഇതേ ആവശ്യം ഉന്നയിച്ച് തന്ത്രികുടുംബവും പന്തളം രാജകുടുംബവും ഇന്നോ നാളെയോ വ്യസ്ത്യസ്ഥ ഹര്‍ജ്ജി നല്‍കും.സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം നേരത്തെ പിന്‍ന്മാറി. റിവ്യൂ ഹര്‍ജിയില്‍ തീരുമാനം ആയതിന് ശേഷം ചര്‍ച്ച മതി എന്നാണ് തന്ത്രി കുടുംബത്തിന്റെ തീരുമാനമെന്ന് ശബരിമല തന്ത്രി കണ്ഠര്‌മോഹനര് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *