യുഡിഎഫില്‍ ഐക്യം അത്യാവശ്യമെന്ന് മാണി

കോട്ടയം: യുഡിഎഫിൽ ഐക്യം വേണമെന്ന് കെ എം മാണിയുടെ മുന്നറിയിപ്പ്. കോട്ടയം പാർലമെന്റ് മണ്ഡലം കൺവെൻഷനിലായിരുന്നു മാണി കോൺഗ്രസിന് നേരെ ഒളിയന്പെയ്തത്.

താഴേത്തട്ടിൽ കോൺഗ്രസ് കേരള കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഇപ്പോഴും നല്ല രസത്തിലല്ല കേരളകോൺഗ്രസ് യുഡിഎഫിലേക്ക് മടങ്ങിവന്നെങ്കിലും കോൺഗ്രസുമായി തർക്കം തുടരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു കോട്ടയം പാർലമെന്റ് മണ്ഡലം കൺവെൻഷൻ. കേരളകോൺഗ്രസിന്റ സ്ഥാനാർത്ഥി തന്നെ കോട്ടയത്ത് മത്സരിക്കുമെന്ന് ആവർത്തിച്ച് ഊഹാപോഹങ്ങളെ രമേശ് ചെന്നിത്തല തള്ളിയെങ്കിലും കോൺഗ്രസ് പിന്നിൽ നിന്നും കുത്തുമെന്ന ആശങ്ക  മാണിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *