ശോഭാ സുരേന്ദ്രന് നേരെ ആക്രമണം

തിരുവനന്തപുരം: ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് നേരെ വർക്കല പളളിക്കലിലും മൂതലയിലും ആക്രമണം. എൻഡിഎയുടെ വാഹന പ്രചാചരണത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. പ്രചാരണ വാഹനം തടഞ്ഞു നിർത്തിയ സിപിഎം പ്രവർത്തകർ അസഭ്യ വർഷവും നടത്തി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സിപിഎം ആക്രമണത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലന് പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *