രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം:  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു കേരളത്തിലെത്തും. വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ചൊവ്വാഴ്ച രാവിലെ 10ന് മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്തും 11.30ന് പത്തനംതിട്ടയിലും വൈകിട്ട് 4ന് ആലപ്പുഴയിലും പ്രസംഗിക്കും. 6 മണിക്കാണ് തിരുവനന്തപുരത്തെ പൊതുസമ്മേളനം.

തുടര്‍ന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന രാഹുൽ ബുധനാഴ്ച രാവിലെ 7.30ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ യുഡിഎഫ് നേതാക്കളുമായി
ചര്‍ച്ച നടത്തും. തുടര്‍ന്ന് സ്വന്തം മണ്ഡലമായ വയനാട് പ്രചാരണം നടത്തും. രാവിലെ ബത്തേരിയിലും തിരുവമ്പാടിയിലും വൈകിട്ട് വണ്ടൂരും തൃത്താലയിലുമാണു പൊതുപരിപാടികള്‍.

ബുധനാഴ്ച കണ്ണൂരിൽ നടക്കുന്ന യുഡിഎഫ് നേതൃയോഗത്തിൽ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തും. കണ്ണൂർ, കാസർകോട്, വടകര മണ്ഡലത്തിലെ നേതാക്കളെയാണ് രാഹുൽ ഗാന്ധി നേരിട്ടു കാണുന്നത്. കെപിസിസി, ഡിസിസി ഭാരവാഹികളും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരും പോഷകസംഘടന ജില്ലാ പ്രസിഡന്റുമാരും യുഡിഎഫ് കക്ഷി നേതാക്കളും ഉൾപ്പടെ 350 പേർ യോഗത്തിൽ പങ്കെടുക്കും. നാളെ രാത്രി കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ പയ്യാമ്പലം ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് നടക്കുന്ന നേതൃയോഗത്തിനുശേഷം ഹെലികോപ്റ്റർ മാർഗം വയനാട്ടിലെ തിരുനെല്ലിയിലേക്ക് പോകും

Leave a Reply

Your email address will not be published. Required fields are marked *