അനിൽ അംബാനിക്കു നികുതി ഇളവ്; റഫാലുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി∙ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സില്‍ നികുതി ഇളവു കിട്ടിയതിന് റഫാൽ ഇടപാടുമായി ബന്ധമില്ലെന്ന് പ്രതിരോധമന്ത്രാലയം. റഫാല്‍ കരാറിന്റെയും നികുതി ഇളവ് നല്‍കിയതിന്റെയും കാലഘട്ടം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. റഫാല്‍ ഇടപാടിന്റെ ഒരുഘട്ടത്തിലും നികുതി ഇളവ് ഒരു വിഷയമായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

റഫാല്‍ കരാറിന്റെ പിന്‍ബലത്തില്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് വന്‍നികുതി ഇളവു നല്‍കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകൾ. ഫ്രാന്‍സില്‍ നികുതി വെട്ടിപ്പിന് പിഴയിട്ട അംബാനിയുടെ ടെലികോം കമ്പനിക്ക് 143.7 ദശലക്ഷം യൂറോ ഇളവ് നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ കണ്ടെത്തി. ഫ്രഞ്ച് കമ്പനിയില്‍നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *