ശശി തരൂരിന്റെ പ്രചാരണ മേൽനോട്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റെടുക്കും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രചാരണ മേൽനോട്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റെടുക്കും. രണ്ടു ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ പ്രധാന നേതാക്കളുമായി ചെന്നിത്തല ചർച്ച നടത്തും. ശശി തരൂരിന്റെ പരാതിയെത്തുടർന്നാണ് നടപടി. നേതാക്കൾ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്നായിരുന്നു തരൂരിന്‍റെ പരാതി.

ഇതിനിടെ, തിരുവനന്തപുരത്തെ പ്രചാരണത്തിന്റെ പേരില്‍ തനിക്കെതിരെ ചിലര്‍ സമൂഹമാധ്യങ്ങളില്‍ അനാവശ്യകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണിച്ച് വി.എസ്. ശിവകുമാര്‍ എംഎല്‍എ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *