ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ആവർത്തിച്ച് പി.എസ്.ശ്രീധരൻപിള്ള

കോഴിക്കോട് : ആരൊക്കെ തടയാൻ ശ്രമിച്ചാലും ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി വിജയ് സങ്കല്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കാതിരിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ ശബരിമല തിരഞ്ഞെടുപ്പ് വിഷയമാകുക തന്നെ ചെയ്യുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *