എം.ബി.രാജേഷിന്റെ റാലിയിൽ വടിവാൾ: ഡിജിപി നടപടിയെടുക്കണമെന്ന് മീണ

തിരുവനന്തപുരം : പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി എം.ബി.രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഡിജിപിക്കു നിർദേശം നൽകി. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിന് ഇത്തരം നടപടി വിഘാതം സൃഷ്ടിക്കുമെന്ന ആശങ്ക ഡിജിപിയെ അറിയിച്ചു.

പ്രചാരണ റാലികളിൽ ആയുധങ്ങൾ കൊണ്ടുപോകരുതെന്നു കൃത്യമായ നിർദേശമുള്ളതാണ്. അത്തരം നടപടികൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കണം. റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും മീണ ഡിജിപി ലോക്നാഥ് ബെഹ്റയോടു നിർദേശിച്ചു.

ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് പ്രസംഗിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ കത്ത് നൽകി. ചീഫ് സെക്രട്ടറി മുഖേനെയാണ് കത്ത് നൽകിയത്

 

Leave a Reply

Your email address will not be published. Required fields are marked *