അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാട് കോൺഗ്രസിന് എതിരെയുള്ള ആയുധമാക്കി മോദി

ന്യൂഡൽഹി : അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാട് കേസിനെ കോൺഗ്രസിന് എതിരെയുള്ള ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ക്രിസ്റ്റ്യൻ മിഷേലിന്റെ ഡയറിയിലുള്ള ‘എപി’ എന്നത് അഹമ്മദ് പട്ടേൽ ആണെന്നും ‘എഫ്എഎം’ എന്നതു ഫാമിലി (കുടുംബം) ആണെന്നും ഡെറാഡൂണിലെ തിരഞ്ഞെടുപ്പു റാലിയിൽ  മോദി ആരോപിച്ചു.

‘അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്ടർ ഇടപാട് കേസിലെ ഇടനിലക്കാരനെ ദുബായിൽനിന്ന് നിങ്ങളുടെ ഈ കാവൽക്കാരൻ എത്തിച്ചിരുന്നു. അന്വേഷണ ഏജൻസികൾ ഇറ്റലിയിലെ മിഷേൽ മാമനെയും മറ്റ് ഇടനിലക്കാരെയും ആഴ്ചകളായി ചോദ്യം ചെയ്യുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ, കൈക്കൂലിക്കാരായി പറയുന്നത് എപി, എഫ്എഎം (ഫാം) എന്നിവരെയാണ്. എപി എന്നാൽ അഹമ്മദ് പട്ടേൽ. ഫാം എന്നാൽ ഫാമിലി. അഹമ്മദ് പട്ടേലിന്റെ പേര് നിങ്ങൾ കേട്ടിട്ടുണ്ടാകും. അദ്ദേഹവുമായി അടുപ്പമുള്ള കുടുംബമേതാണ്? നിങ്ങൾ പറയൂ. ആർക്കാണ് ഹെലികോപ്ടർ ഇടപാടിൽ നേട്ടമുണ്ടായത്?’– മോദി ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *