അതിർത്തിയിൽ പ്രകോപനവുമായി വീണ്ടും പാകിസ്ഥാൻ

ശ്രീനഗർ: ഇന്ത്യ പാക് അതിർത്തിയിൽ പ്രകോപനവുമായി വീണ്ടും പാകിസ്ഥാൻ. ഏഫ് 16 യുദ്ധവിമാനവുമായി പാകിസ്ഥാൻ ഇന്ത്യൻ സെെന്യത്തെ നിരീക്ഷിക്കാനെത്തിയെന്ന് റിപ്പോർട്ട്. ഇന്നലെ പുലർച്ച മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പൂഞ്ചിൽ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ബി.എസ്.എഫ്. ഇൻസ്‌പെക്ടറും അഞ്ചു വയസ്സുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടു.

തിങ്കളാഴ്ച രാവിലെ മുതൽ പാക് സെെന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് പ്രദേശവാസിയായ പെൺകുട്ടിയും സെെനികനും കൊല്ലപ്പെട്ടത്.  നാല് ബി.എസ്.എഫ്. ജവാന്മാർക്കും രണ്ട് പ്രദേശവാസികൾക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഷെല്ലാക്രമണത്തിനെ തുടർന്ന് സെെന്യത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്. പൂഞ്ച് മേഖലയിൽ സ്‌കൂളുകൾ അടച്ചിടാൻ സൈന്യം നിർദേശം നൽകി. തിങ്കളാഴ്ചയും മേഖലയിലെ സ്‌കൂളുകൾ പ്രവർത്തിച്ചിരുന്നില്ല. പാകിസ്ഥാൻ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കാനാണ് ഇന്ത്യൻ സെെന്യത്തിന്റെ തീരുമാനം.

 

Leave a Reply

Your email address will not be published. Required fields are marked *