രാഹുൽ ഗാന്ധിക്ക് ഹിന്ദുക്കളെ പേടി: പ്രധാനമന്ത്രി

മുംബയ്:  രാഹുൽ ഗാന്ധിക്ക് ഹിന്ദുക്കളെ പേടിയാണെന്നും ഹിന്ദു മേഖലയിൽ നിന്ന് അദ്ദേഹം ഒളിച്ചോടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. മഹാരാഷ്ട്രയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ ശൗചാലയങ്ങളുടെ കാവൽക്കാരനാണ് . അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു. കോടിക്കണക്കിന് ഇന്ത്യൻ വനിതകളുടെ മാനത്തിനാണ് ഞാൻ കാവൽ നിൽക്കുന്നതെന്നുംമോദി പറഞ്ഞു. രണ്ട് ദിവസം മുൻപ് കോൺഗ്രസ് നേതാവ് മോദി രാജ്യത്തിന്റെയല്ല ശൗചാലയങ്ങളുടെ കാവൽക്കാരനാണെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *