കോൺഗ്രസ് ഇന്ത്യക്കാരെ മതത്തിന്റെ പേരിലല്ല കാണുന്നതെന്ന് മനീഷ് തിവാരി

ന്യൂഡൽഹി:  കോൺഗ്രസ് ഇന്ത്യക്കാരെ മതത്തിന്റെ പേരിലല്ല കാണുന്നതെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി . കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെയാണ് മനീഷ് തിവാരിയുടെ മറുപടി.

കോൺഗ്രസിന്റെ ഉന്നത നേതാക്കൾ നേരത്തെയും ദക്ഷിണേന്ത്യയിൽ മത്സരിച്ചിട്ടുണ്ട്. എന്നാൽ,​ മോദി എന്തുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ തയ്യാറാകാത്തതെന്നും മനീഷ് തിവാരി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *