ഭിന്നശേഷി സൗഹൃദ തെരഞ്ഞെടുപ്പ് ബോധവൽക്കരണം

കോഴിക്കോട്: വരുന്ന തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദം ആക്കുന്നതിനോട് അനുബന്ധിച്ചു പ്രചാരണ പരിപാടിയുടെ ഭാഗമായി  ശിൽപ്പി ഗോകുലം ബാബുവും സംഘവും കോഴിക്കോട് ബീച്ചില്‍ മണല്‍ശില്‍പ്പം ഒരുക്കി. ദേവഗിരി കോളേജ് എൻ എസ് എസ് വളണ്ടിയർമാരുടെ സഹകരണത്തോടെ രണ്ട് മണിക്കൂർ സമയമെടുത്താണ് ശിൽപ്പം പൂർത്തീകരിച്ചത്.

ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ വോട്ടവകാശം വിനിയോഗിക്കുന്നതിന് തടസ്സമാകരുതെന്ന സന്ദേശം ജനങ്ങളിലെത്തിച്ച് ലോകസഭാ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തിൽ ബീച്ചിൽ മണൽശിൽപ്പം നിർമ്മിച്ചത്. ചടങ്ങിൽ ജില്ലാ കലക്ടർ സാംബശിവ റാവു, അസിസ്റ്റന്റ് കലക്ടർ കെ.എസ്. അഞ്ജു, സബ് കലക്ടർ വി. വിഘ്നേശ്വരി, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ ഷീബ മുംതാസ്,  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ശാരീരിക വെല്ലുവിളികൾ നേരിടുന്ന കെ വി ബാബുവും മണൽ ശിൽപം ഒരുക്കാൻ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *