രാഹുല്‍ അമേഠിയില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് അമിത്ഷാ

ഡല്‍ഹി: രാഹുല്‍ അമേഠിയില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. കേരളത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ശബരിമല വിഷയത്തില്‍ രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

പരാജയം ഭയന്ന് രാഹുല്‍ ഒളിച്ചോടുകയാണെന്നും വയനാട്ടില്‍ അഭയാര്‍ത്ഥിയായണ് രാഹുല്‍ എത്തിയതെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പ്രതികരിച്ചു. പാകിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം ആരോപിച്ചു. നിരപരാധിയായ അസിമാനന്ദിനെ ജയിലില്‍ അടച്ച് ഹിന്ദുക്കള്‍ക്ക് ഭീകര ബന്ധം പതിച്ചു കൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *