കേരളത്തിൽ ഇത്തവണ താമര വിരിയുമെന്ന് അമിത് ഷാ

ഗാന്ധിനഗർ: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറെ പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് കേരളമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ. കുറച്ചു സീറ്റുകൾ ഇത്തവണ കേരളത്തിൽ ബി.ജെ.പി ലഭിക്കുമെന്നും താമര വിരിയുമെന്നും അമിത് ഷാ പറഞ്ഞു. ഗാന്ധി നഗറിൽ റോഡ് ഷോയ്‌ക്കിടെയാണ് ബി.ജെ.പി അദ്ധ്യക്ഷൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

‘മികച്ച മത്സരമാണ് ബിജെപി കേരളത്തിൽ കാഴ്‌ചവയ്‌ക്കുന്നത്. വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചു പുലർത്തുന്നത്. കുറച്ച് സീറ്റുകൾ ബിജെപിക്ക് ലഭിക്കും. തിരഞ്ഞെടുപ്പിൽ ശബരിമല പ്രാചാരണ വിഷയമാക്കും’, അമിത് ഷാ പറഞ്ഞു. റോഡ് ഷോയ്‌ക്ക് ശേഷം ഗാന്ധി നഗർ ലോക്‌സഭാ മണ്ഡലത്തലേക്കുള്ള തന്റെ നാമനിർദേശ പത്രികയും ഷാ സമർപ്പിച്ചു. പത്രികാ സമർപ്പണത്തിന് മുന്നോടിയായി സംഘടിപ്പിച്ച റോഡ് ഷോ ബിജെപിയുടെ ശക്തിപ്രകടനം കൂടിയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *