രാഹുൽ മൽസരിച്ചാൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം: ചെന്നിത്തല

ആലപ്പുഴ:  രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 20 സീറ്റും കേരളത്തിൽ യുഡിഎഫ് ജയിക്കും. ദക്ഷിണേന്ത്യയിൽ കുതിച്ചു ചാട്ടമുണ്ടാകും. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുക എന്നതു പെട്ടെന്നുള്ള ആവശ്യമല്ല. അദ്ദേഹം കേരളത്തിൽ എത്തിയപ്പോൾത്തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി എത്തിയാൽ കോൺഗ്രസ് പ്രവർത്തകരിൽ ആവേശം ആകാശം മുട്ടും. ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തുന്ന പ്രതികരണങ്ങൾ മോഹഭംഗം വന്നയാളുടെ പ്രതികരണങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *