പുല്‍വാമ ഭീകരാക്രമണ സൂത്രധാരന്റെ അനുയായി അറസ്റ്റിൽ

ന്യൂഡൽഹി : പുല്‍വാമ ഭീകരാക്രമണത്തില്‍  മുഖ്യസൂത്രധാരന്‍ മുദ്ദസിര്‍ അഹമ്മദ് ഖാന്‍റെ അടുത്ത അനുയായി ജയ്ഷെ മുഹമ്മദ് കമാൻഡര്‍ സജ്ജദ് ഖാന്‍ അറസ്റ്റില്‍. തന്ത്രപ്രധാന മേഖലയായ ചെങ്കോട്ടക്കു സമീപത്തു നിന്നാണ് സജ്ജദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പുതപ്പ് വില്‍പനക്കാരനായി ഡല്‍ഹിയില്‍ കഴിയുകയായിരുന്നു സജ്ജദ് ഖാനെന്ന് പൊലീസ് അറിയിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയും ഇന്‍റലിജന്‍സ് ബ്യൂറോയും സജ്ജദ് ഖാനെ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങള്‍ സജ്ജദ് ഖാനില്‍നിന്നു ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്

40 സുരക്ഷാ സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ മുദ്ദസിര്‍ അഹമ്മദ് ഖാന്‍റെ അടുത്ത അനുയായിയാണു സജ്ജദ് ഖാന്‍. മുദ്ദസിര്‍ ഒരുക്കിയ വണ്ടിയിലാണു പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയത്. മാര്‍ച്ച് 11 ന് നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മുദ്ദസിറിനെ വധിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *