കെ.മുരളീധരനായി പരസ്യപ്രചാരണത്തിന് ആർഎംപി

വടകര : അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും വടകരയിലേതെന്നു പ്രഖ്യാപിച്ച് യുഡിഎഫിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് ആവേശത്തുടക്കം. കണ്‍വെന്‍ഷനു പിന്നാലെ ടി.പി.ചന്ദ്രശേഖരന്‍റെ വീട്ടില്‍നിന്ന് കെ.മുരളീധരന്‍ പ്രചാരണം ആരംഭിച്ചു. മുൻനിലപാടിൽനിന്നു വ്യത്യസ്തമായി യുഡിഎഫിന്‍റെ വിജയത്തിനായി പരസ്യപ്രചാരണത്തിന് ഇറങ്ങുമെന്ന് ആര്‍എംപി പ്രഖ്യാപിച്ചു.

യുഡിഎഫ് കണ്‍വെന്‍ഷനു പിന്നാലെയാണ് കെ.മുരളീധരന്‍ ഒഞ്ചിയത്തെത്തിയത്. കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്‍റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ.രമയുമായി അല്‍പനേരം കൂടിക്കാഴ്ച നടത്തി.മുരളീധരന്‍റെ വിജയത്തിനായി തുടക്കം മുതല്‍ ഒടുക്കം വരെ ഒപ്പമുണ്ടാകുമെന്ന് ആർഎംപി ഉറപ്പ് നൽ‌കി.

Leave a Reply

Your email address will not be published. Required fields are marked *