ബിജെപി മതവികാരം ദുരുപയോഗിച്ചു: ശശി തരൂർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയും ശബരിമല കർമസമിതിയും മതവികാരം ദുരുപയോഗിച്ചെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്ത ലഘുലേഖകളിലും മറ്റുമുള്ള പരാമർശങ്ങളാണു പരാതിക്ക് അടിസ്ഥാനം. പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര മോദിയുടെ കത്തുമായി വോട്ടഭ്യർഥിക്കുന്ന ലഘുലേഖകള്‍ തിരഞ്ഞെടുപ്പിന്റെ സത്തയ്ക്കു നിരക്കുന്നതല്ലെന്ന് തരൂരിന്റെ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *