ടി.എൻ സീമയുടെ ഭർത്താവിന് സർവീസ് നീട്ടിയത് തിരഞ്ഞെടുപ്പ് ദുരുപയോഗപ്പെടുത്താൻ: ചെന്നിത്തല

തിരുവനന്തപുരം: സി-ഡിറ്റ് (സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് ഇമ്മേജിംഗ് ടെക്‌നോളജി)രജിസ്ട്രാർ തസ്‌തികയിൽ എം.പിയും ഹരിത കേരള മിഷന്റെ വൈസ് ചെയർമാനുമായ ടി.എൻ.സീമയുടെ ഭർത്താവ് ജി. ജയരാജിന് റിട്ടയർ ചെയ്‌ത ശേഷം സർവ്വീസ് നീട്ടിക്കൊടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സർവീസ് നീട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് സി-ഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.

സി-ഡിറ്റ് എന്നത് സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്ന സ്ഥാപനമാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിക്കു വേണ്ടി സി-ഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണ് രജിസ്ട്രാർ സ്ഥാനത്ത് സർവീസ് നീട്ടിക്കൊടുത്തത്. ജയരാജിന്റെ തന്നെ അപേക്ഷയിലാണ് സർവീസ് നീട്ടിക്കൊടുത്തത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ബന്ധുക്കൾക്കും സ്വന്തക്കാർക്കും ഉന്നത സ്ഥാനങ്ങൾ പതിച്ചു നൽകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *