വടകരയിൽ ജയരാജനെതിരെ കെ.കെ രമ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സി.പി.എമ്മാണ് മുഖ്യശത്രു എന്ന് പ്രഖ്യാപിച്ച് ആർ.എം.പി.എ വടകരയിൽ കെ.കെ രമ മത്സരിക്കും. നാല് മണ്ഡലങ്ങളാണ് ആർ.എം.പി.എ മത്സരിക്കുകയെന്നും നേതാക്കൾ വ്യക്തമാക്കി. വടകര,​ കോഴിക്കോട്,​ ആലത്തൂർ,​ തൃശൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്. കേന്ദ്ര കമ്മറ്റി അംഗീകാരത്തിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാവുമെന്നും ആർ.എം.പി.എ നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *