പാറശാലയിൽ ബി.ജെ.പി – സി.പി. പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ ഏഴുപേർക്ക് പരിക്ക്

തിരുവനന്തപുരം: പാറശാലയിൽ ബി.ജെ.പി – സി.പി. പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ ഏഴുപേർക്ക് പരിക്ക്. മൂന്ന് ബി ജെ പി പ്രവർത്തകർക്കും നാല് സി.പി.എം പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുൻപുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നേരത്തെ ഉണ്ടായ സംഘർഷത്തിലും സി.പി.എം-ബി ജെ പി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *