ഇ ബുക്ക് പ്രകാശനം ചെയ്തു

തിരുവനന്തപുരം: എ.ഐ.സി.സി. റിസര്‍ച്ച് വിങ്ങും കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്ലും സംയുക്തമായി തയ്യാറാക്കിയ ഇന്‍ട്രാക്ടീവ് ഇ ബുക്കിന്റെ ഔഗ്യോഗിക പ്രകാശനം കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍വച്ച്  കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ.ശശിതരൂര്‍  എം.പി. നിര്‍വഹിച്ചു. കെ.പി.സി.സി. മീഡിയ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പാലോട് രവി, ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന കണ്‍വീനര്‍ അനില്‍.കെ.ആന്റണി, ജോണ്‍ വിനേഷ്യസ്, കമ്പറ നാരായണന്‍, മലയിന്‍കീഴ് വേണുഗോപാല്‍, തിലകന്‍ കുഞ്ഞിക്കണ്ണന്‍, ജ്യോതി വിജയകുമാര്‍, വി.എസ്.സുരേഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *