തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രഖ്യാപിക്കും

ന്യൂഡൽഹി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ  അഞ്ച് മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഈ ചടങ്ങിൽ വച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതിനോടൊപ്പം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കും.ആന്ധ്യാപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ്, ജമ്മു കാശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പിനോടപ്പം നടത്താനാണ് സാധ്യത. ഏഴോ എട്ടോ ഘട്ടങ്ങളായിട്ടായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തുക. 545 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മേയിൽ പൂർത്തിയാക്കുന്ന വിധത്തിൽ ആയിരിക്കും നടത്തപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *