ഇമാം പ്രതിയായ പീഡനക്കേസിൽ പെൺകുട്ടിയെ ഹൈക്കോടതി അമ്മയ്ക്കൊപ്പം വിട്ടു

കൊച്ചി : ഇമാം ഷെഫീഖ് അൽ ഖാസിമി പ്രതിയായ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ ഹൈക്കോടതി അമ്മയ്ക്കൊപ്പം വിട്ടു. പത്താം ക്ളാസ് വിദ്യാർത്ഥിനിയെ ശിശു ക്ഷേമ സമിതിയുടെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാൻ അമ്മ നൽകിയ ഹർജിയിലാണ് ഉത്തരവ്. ജില്ലാ ശിശു ക്ഷേമ ഓഫീസർക്ക് കുട്ടിയുടെ നിരീക്ഷണ ചുമതലയും നൽകിയിട്ടുണ്ട്. ഇമാം ഷെഫീഖ് അൽ ഖാസിമി പെൺകുട്ടിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയെ ശിശു ക്ഷേമ സമിതി ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കിയിരുന്നു. ഒളിവിലായിരുന്ന ഇമാം കഴിഞ്ഞ ദിവസം അറസ്റ്റിലായ സാഹചര്യം കൂടി കണക്കിലെടുത്താണ് കുട്ടിയെ അമ്മയ്ക്കൊപ്പം പോകാൻ കോടതി അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *