വായ്പാ തിരിച്ചടവിന്‌ കർഷകരെ ബന്ധപ്പെടുന്ന ബാങ്കുകൾക്കെതിരെ ക്രിമിനൽ നടപടി

തൊടുപുഴ: മൊറട്ടോറിയം കാലയളവിൽ വായ്പാ തിരിച്ചടവിന്റെ പേരിൽ കർഷകരെ ബന്ധപ്പെടുന്ന ബാങ്കുകൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ബാങ്ക്, കൃഷിവകുപ്പ്, റവന്യു ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മൊറട്ടോറിയം നടപ്പാക്കാൻ എല്ലാ ബാങ്കുകളും ബാധ്യസ്ഥരാണ്. കർഷകരുടെ എല്ലാ വായ്പകളും മൊറട്ടോറിയത്തിന്റെ പരിധിയിൽ വരും. പ്രളയ ബാധിത മേഖലകളിൽ പഞ്ചായത്തുതലത്തിൽ കർഷകരുടെ യോഗങ്ങൾ വിളിച്ച് കാര്യങ്ങൾ വിശദീകരിക്കും.

മൊറട്ടോറിയം കാലയളവിൽ വായ്പകൾക്കു മേൽ സാധാരണ പലിശയുണ്ടാകും. കൂടുതൽ ഇളവുകൾ തേടി 12ന് സഹകരണ വകുപ്പ് മന്ത്രി റിസർവ് ബാങ്ക് ഗവർണറെ കാണും. കുരുമുളക് വിലയിടിവിനു കാരണം രാജ്യാന്തര കരാറുകളാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *