അന്തര്‍ദേശീയ കായിക പ്രദര്‍ശനത്തിനു തുടക്കം

തിരുവനന്തപുരം: അന്തര്‍ദേശീയ കായിക പ്രദര്‍ശനത്തിനു  തുടക്കം. സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന പ്രദർശനം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം  ജിമ്മി ജോർജ്ജ്  സ്റ്റേഡിയത്തിൽ മൂന്നു  ദിവസമാണ് കായിക പ്രദർശനം നടക്കുക.

കായികം , ശാരീരികക്ഷമത, വിനോദം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താവുന്ന നൂറില്‍പരം  നിര്‍മാതാക്കളുടെ ആയിരത്തില്‍പരം കായിക  ഉപകരണങ്ങളാണ് പ്രദര്‍ശനത്തില്‍.ചൈന,യു.എ.ഇ , ഗ്രീസ്  തുടങ്ങിയ  രാജ്യങ്ങളിൽ  നിന്നുള്ള  ഉൽപ്പന്നങ്ങളാണ് കൂടുതലും. കായിക  ഉപകരണങ്ങൾ  കൂടാതെ  വസ്ത്രങ്ങള്‍, കായികശൈലി ഉല്പന്നങ്ങള്‍, സാങ്കേതികോപകരണങ്ങള്‍, ഫിറ്റ്‌നെസ് ഉപാധികള്‍ എന്നിവയും  മേളയിൽ  പ്രദർശിപ്പിച്ചു.  കായിക  ഉപകരണങ്ങൾ നിർമ്മിക്കുന്ന  വ്യവസായശാലകൾ  സംസ്ഥാനത്തു ആരംഭിക്കാനുള്ള  സാധ്യതകൾ  തേടുമെന്ന് പ്രദർശനം  ഉദ്ഘാടനം  ചെയ്ത  കായിക മന്ത്രി  ഇ.പി.ജയരാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *