ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: പുൽവാമയിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ത്രാലിലെ ഒരു വീട്ടിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന്​ ഇന്നലെ രാത്രി മുതലാണ്​ സേന തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ സേനയും ഭീകരരും തമ്മിൽ വെടിവയ്പ്പുണ്ടാവുകയായിരുന്നു.ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തെ ഇന്റെർനെറ്റ്​ സേവനമടക്കം നിർത്തലാക്കിയിട്ടുണ്ട്​. കഴിഞ്ഞ ദിവസം ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സി.ആർ.പി.എഫ്. ജവാന്മാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. ജവാന്മാർക്ക് പുറമെ രണ്ട് ജമ്മുകശ്മീർ പൊലീസ് ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനുമാണ് ഭീകരരുടെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *