തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരന്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി സി ദിവാകരന്‍ എംഎല്‍എ മത്സരിക്കും.
രണ്ട് സിറ്റിംഗ് എംഎല്‍എമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി. തിരുവനന്തപുരത്ത് കാനം രാജേന്ദ്രന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവസാന നിമിഷം വരെ സജീവമായിരുന്നെങ്കിലും മത്സരത്തിനില്ലെന്ന നിലപാട് കാനം സ്വീകരിച്ചതോടെയാണ് സി ദിവാകരന് നറുക്ക് വീണത്. തൃശ്ശൂരില്‍ രാജാജി മാത്യു തോമസും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും വയനാട്ടില്‍ പിപി സുനീറും മത്സരിക്കുമെന്നാണ് ധാരണ.

Leave a Reply

Your email address will not be published. Required fields are marked *