മോദി രാജ്യതാല്‍പര്യം അടിയറവച്ചെന്നു കോൺഗ്രസ്

ന്യൂഡൽഹി:  അബുദാബിയിലെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷൻ (ഒഐസി) സമ്മേളനത്തിൽ കശ്മീര്‍ വിഷയത്തില്‍ പ്രമേയം കൊണ്ടുവന്നതു നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്ചയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പ്രമേയം ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നതാണ്. കശ്മീരിലെ ‘ഇന്ത്യന്‍ ഭീകരവാദത്തെ’ അപലപിച്ചുള്ള പ്രമേയത്തെ ശക്തമായി എതിര്‍ക്കുന്നതായും കോണ്‍ഗ്രസ് വക്താവ് മനീഷ് തീവാരി പറഞ്ഞു.

‘ഒഐസി സമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ രാജ്യതാല്‍പര്യം അടിയറവച്ചു. പാക്ക് അധിനിവേശ കശ്മീരില്‍ വ്യോമസേന ഭീകരക്യാംപുകള്‍ തകര്‍ത്തതിന്റെ തെളിവ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നതു മോദി തന്നെയാണ്. റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന പ്രസ്താവന അതിന്റെ തെളിവാണ്’– മനീഷ് തീവാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *