ഭീകരക്യാമ്പുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പാകിസ്ഥാനോട് ബ്രിട്ടന്‍

ന്യൂഡല്‍ഹി : പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പാകിസ്ഥാന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്യുടെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് തെരേസ മേയ് മുന്നറിയിപ്പ് നല്‍കിയത്.
ഇന്ത്യ – പാക് അതിര്‍ത്തിയിലെ സംഘര്‍ഷം അയഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫോണ്‍ സംഭാഷത്തിനിടെ തെരേസ മേയ് പറഞ്ഞു. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ച പാക് നടപടിയെയും തെരേസ മേയ് സ്വാഗതം ചെയ്തു.
ആഗോള ഭീകരതയെ നേരിടാനുള്ള പോരാട്ടത്തില്‍ പാകിസ്ഥാനും ഒപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട തെരേസ മേയ്, ഭീകരക്യാംപുകള്‍ക്കും കേന്ദ്രങ്ങള്‍ക്കുമെതിരെ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *