റഫാൽ വിമാനം ഇന്ത്യയിലെത്താൻ വൈകുന്നതിനു കാരണം പ്രധാനമന്ത്രി: രാഹുൽ ഗാന്ധി

ന്യൂഡൽഹി:  പ്രധാനമന്ത്രിക്കു നാണമില്ലേ?. റഫാൽ വിമാനം ഇന്ത്യയിലെത്താൻ വൈകുന്നതിനു കാരണം പ്രധാനമന്ത്രി മാത്രമാണ്. കാലഹരണപ്പെട്ട വിമാനം സൈന്യം ഉപയോഗിക്കാൻ കാരണം മോദിയാണ്-പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷഭാഷയിൽ വിമർശിച്ച് കോൺ‌ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

അഭിനന്ദനെ പോലുള്ളവർ എന്തിനു ജീവൻ പണയം വയ്ക്കണം. 30,000 കോടി പ്രധാനമന്ത്രി മോഷ്ടിച്ചു സുഹൃത്തായ അനിൽ അംബാനിക്കു നൽകിയതായും രാഹുൽ ട്വിറ്ററിൽ വ്യക്തമാക്കി. പ്രധാനമന്ത്രി കർഷകർക്കും വിദ്യാർഥികൾക്കും വേണ്ടി ഒന്നും ചെയ്തില്ലെന്ന് റാഞ്ചിയിൽ രാഹുൽ പറഞ്ഞിരുന്നു. വ്യവസായികളുടെ 3.5 ലക്ഷം കോടി എഴുതിത്തള്ളിയ മോദി കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല. അധികാരത്തിലെത്തിയാൽ മിനിമം വേതനം ഉറപ്പു വരുത്തുമെന്നും രാഹുൽ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *