അമിത് ഷാ നാളെ കേരളത്തിലെത്തും

പാലക്കാട് : ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിലെത്തും.പാലക്കാട്, ആലത്തൂർ, മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇൻ ചാർജ്മാരുടെ യോഗത്തിൽ പങ്കെടുക്കാനായാണ് അമിതാ ഷാ നാളെ പാലക്കാട് എത്തുന്നത്.

ഉച്ച തിരിഞ്ഞ് 3.45 ന് പാലക്കാട് കോട്ടമൈതാനിയിലാവും അദ്ദേഹം എത്തുക. നഗരത്തിലെ സ്വകാര്യ ഹോട്ടലിലും, മുനിസിപ്പൽ സ്റ്റേഡിയത്തിലുമായി നടക്കുന്ന വിവിധ യോഗങ്ങളെ അദ്ദേഹം അഭിബോധന ചെയ്യും

അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ബിജെപി സംസ്ഥാന നേതാക്കളുടെ പ്രത്യേക യോഗം ചേരാനും സാധ്യതയുണ്ട് . തിരുവനന്തപുരം, പാലക്കാട് ഉൾപ്പെടെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയ കാര്യത്തിൽ പാലക്കാട്ടെ യോഗം അന്തിമ തീരുമാനം എടുത്തേക്കും.
കൂടാതെ ബി ഡി ജെ എസ് നേതാക്കളുമായും ,എൻ എസ് എസ് പ്രതിനിധികളുമായും അമിതാ ഷാ കൂടിക്കാഴ്ച്ച നടത്താനിടയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *