സി.പി.എമ്മിന്റ അക്രമരാഷ്ട്രീയത്തെ അതേഭാഷയില്‍ പ്രതികരിക്കണമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: കാസര്‍ഗോഡ് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എമ്മിന്റ അക്രമരാഷ്ട്രീയത്തെ അതേഭാഷയില്‍ പ്രതികരിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹത്തിന്റ പ്രതികരണം.

പ്രിയ ശുഹൈബിന്റെ കൊലപാതകത്തിന് ഒരു വർഷം തികഞ്ഞപ്പോഴാണ് വീണ്ടും സി പി എം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇല്ലാതാക്കിയത് എതിരാളികളുടെ ജീവനെടുക്കുന്ന സിപിഎം ഭീകരസംഘടനകളെ പോലെയാണ് പെരുമാറുന്നത് കാസർഗോഡ് 19 വയസുള്ള കൃപേഷിനേയും 21 വയസുകാരനായ ശരത് ലാലിനെയും വെട്ടികൊന്ന സിപിഎം തീ കൊള്ളി കൊണ്ടാണ്ട് തല ചൊറിയുന്നത് എന്ന് ഓർത്താൽ നന്ന്#CPMTerror

Posted by K Sudhakaran on Sunday, February 17, 2019

പ്രാദേശിക തലത്തിലുള്ള നിസാര പ്രശ്‌നമാണ് കൊലപാതകമായത്. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമല്ല കൊലപാതകമെന്നും, കാത്തിരുന്ന് വെട്ടിനുറുക്കുകയായിരുന്നെന്നും പൈശാചിക കൊലപാതകം സി.പി.എമ്മിന്റെ രാഷ്ട്രീയ ശൈലിയുടെ ഭാഗമാണെന്നും കെ.സുധാകരന്‍ വീഡിയോയില്‍ പറയുന്നു. ഷുഹൈബിന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിക്കുന്ന വേളയില്‍ നടന്ന കൊലപാതകത്തിന് സി.പി.എം വലിയ വില നല്‍കേണ്ടി വരും. സി.പി.എമ്മിന് അക്രമം കൈവിട്ട് ഒരു രാഷ്ട്രീയ ശൈലിയുമില്ലെന്നതിന് തെളിവാണ് ഈ കൊലപാതകങ്ങളന്നും സുധാകരന്‍ പറയുന്നു.
പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടി ഉള്‍ക്കൊള്ളാമെന്നും സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും, ആക്രമണത്തിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കണമെന്നും വീഡിയോയില്‍ പറയുന്നു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തോട് അതേഭാഷയില്‍ തന്നെ പ്രതികരിക്കാനും സുധാകരന്‍ വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. രാഷ്ട്രീയ പരമായും വികാരപരമായും പ്രവര്‍ത്തകര്‍ ഈ വിഷയത്തെ ഏറ്റെടുക്കുമെന്നാണ് സുധാകരന്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *