മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. കേസ് ഇന്ന് രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കോടതിയലക്ഷ്യ കേസ് നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കോടതിക്കും ബാധ്യതയുണ്ട്. നിരപരാധികളായ രണ്ട് സഹപ്രവര്‍ത്തകരെയാണ് അരുംകൊല ചെയ്തതെന്നും ഡീന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *