വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് രാജ്യത്തിന്റെ ആദരം

ന്യൂഡല്‍ഹി : കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് രാജ്യത്തിന്റെ ആദരം. ന്യൂഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ എത്തിച്ച 40 ജവാന്മാരുടെ ശവമഞ്ചങ്ങള്‍ക്കു മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കള്‍ അന്തിമോപചാരമര്‍പ്പിച്ചു.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിയവരും പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചു. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ, നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *