സുശീൽ ചന്ദ്രയെ തിരഞ്ഞെടുപ്പു കമ്മിഷണറായി രാഷ്ട്രപതി നിയമിച്ചു

ന്യൂഡൽഹി : കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അധ്യക്ഷൻ സുശീൽ ചന്ദ്രയെ തിരഞ്ഞെടുപ്പു കമ്മിഷണറായി രാഷ്ട്രപതി നിയമിച്ചു. ഇന്ത്യൻ റവന്യു സർവീസ് 1980 ബാച്ചുകാരനായ സുശീൽ ചന്ദ്രയെ 2016 നവംബർ 1നാണ് സിബിഡിടി അധ്യക്ഷനാക്കിയത്. സർവീസിൽനിന്നു വിരമിച്ചെങ്കിലും ഇദ്ദേഹത്തിനു കാലാവധി രണ്ടു തവണ നീട്ടി നൽകി. ഈ വർഷം മേയ് 31ന് കാലാവധി പൂർത്തിയാകാനിരിക്കെയാണു പുതിയ നിയമനം.

Leave a Reply

Your email address will not be published. Required fields are marked *