കേരളം യു.ഡി.എഫിനൊപ്പമെന്ന് ഏഷ്യാനെറ്റ്-എസെഡ് അഭിപ്രായ സര്‍വേ

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 14 മുതല്‍ 16 സീറ്റുകള്‍ വരെ യുഡിഎഫിനു ലഭിക്കുമെന്ന് ഏഷ്യാനെറ്റ്-എസെഡ് അഭിപ്രായ സര്‍വേ. 44% വോട്ടു വിഹിതം നേടിയാകും യുഡിഎഫിന്റെ മുന്നേറ്റമെന്നും ശബരിമല വിഷയമാണു ഫലത്തെ ഏറ്റവുമധികം സ്വാധീനിക്കുകയെന്നും സര്‍വേഫലം ചൂണ്ടിക്കാട്ടുന്നു.
3 മുതല്‍ 5 വരെ സീറ്റുകള്‍ എല്‍ഡിഎഫിനും പൂജ്യം മുതല്‍ ഒരു സീറ്റു വരെ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കു ലഭിക്കാം. 30% വോട്ടുകള്‍ എല്‍ഡിഎഫിനും 18% വോട്ടുകള്‍ എന്‍ഡിഎയ്ക്കും കിട്ടും. തെക്കന്‍ ജില്ലകളിലെ ഒരു സീറ്റിലാണ് എന്‍ഡിഎയ്ക്കു വിജയ സാധ്യത. ഭരണം മാറി 3 വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നേതാവ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയെന്ന് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. ഇഷ്ടപ്പെടുന്ന സംസ്ഥാന നേതാവ് ആരെന്ന ചോദ്യത്തിന് 24% പേര്‍ ഉമ്മന്‍ചാണ്ടിയെന്നും 21% പേര്‍ വി.എസ്. അച്യുതാനന്ദനെന്നും 18% മുഖ്യമന്ത്രി പിണറായി വിജയനെന്നും മറുപടി നല്‍കിയെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *