മത്സരിക്കാനൊരുങ്ങി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദന്‍

തിരുവനന്തപുരം: ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദന്‍. നേതൃത്വത്തിന്റെ തെറ്റ് തിരുത്താനാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം. ശിവസേന അടക്കമുള്ള ചില സംഘടനകള്‍ പിന്തുണയുമായി തന്നെ സമീപിച്ചതായും മുകുന്ദന്‍ പറഞ്ഞു. ശബരിമല പ്രശ്‌നം മുതലാക്കാന്‍ നിലവിലെ ബി.ജെ.പി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും തന്നെ വേണ്ടെങ്കില്‍ പാര്‍ട്ടി പുറത്താക്കട്ടെയെന്നും മുകുന്ദന്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ ഗ്രൂപ്പ് പോരില്‍ വിഷമിക്കുന്ന പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പി.പി.മുകുന്ദന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *