ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനവും സ്മരണയും നിലനില്‍ക്കേണ്ടത് മതനിരപേക്ഷതയ്ക്ക് അനിവാര്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനവും സ്മരണയും നിലനില്‍ക്കേണ്ടത് മതനിരപേക്ഷതയ്ക്ക് അനിവാര്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സമാനതകളില്ലാത്ത സാമൂഹിക വിപ്‌ളവമാണ് ഗുരു നടത്തിയത്. മത- വര്‍ഗീയതയ്‌ക്കെതിരായ സന്ദേശമാണ് അദ്ദേഹം മുന്നോട്ടുവച്ചതെന്നും ശ്രീനാരായണഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ ശിലാസ്ഥാപന ചടങ്ങില്‍ കടകംപള്ളി പറഞ്ഞു.
കേരളത്തിന്റെ നവോത്ഥാന ചിന്തകള്‍ക്ക് നേതൃത്വം നല്‍കിയ മഹാപുരുഷനാണ് ഗുരു. തിരുവനന്തപുരം ജില്ലയില്‍ അദ്ദേഹം സഞ്ചരിച്ച വഴികള്‍ ബന്ധപ്പെടുത്തി ഒരു പദ്ധതി തയ്യാറാക്കാന്‍ 2017-ല്‍ വി.ജോയി എം.എല്‍.എ ഒരു കത്തു നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കാന്‍ ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തി. അരുവിപ്പുറം, കോലത്തുകര, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം,അണിയൂര്‍ ക്ഷേത്രം, തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം, കായിക്കര, ശിവഗിരി പാപനാശം കടപ്പുറം തുടങ്ങിയ കേന്ദ്രങ്ങള്‍ ബന്ധപ്പെടുത്തിയുള്ള വിപുലമായ സര്‍ക്യൂട്ടാണ് ലക്ഷ്യമിട്ടത്. ഇത് കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കണ്‍സെപ്റ്റ് നോട്ട് തയ്യാറാക്കി ടൂറിസം മന്ത്രാലയത്തിന് സമര്‍പ്പിച്ചെന്നും
ശിവഗിരിമഠവും ഇത്തരത്തില്‍ ഒരു നിവേദനം സമര്‍പ്പിച്ചത് ഇതേ ഘട്ടത്തിലായിരുന്നെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *