ചന്ദ്രബാബു നായിഡുവിനെതിരെ നരേന്ദ്ര മോദി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) ബിജെപി ബന്ധം ഉപേക്ഷിച്ച ശേഷം ആദ്യമായി ആന്ധ്രയില്‍ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ കടന്നാക്രമണം. രാഷ്ട്രീയത്തില്‍ തന്നെക്കാള്‍ മുതിര്‍ന്ന ആളാണെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദം. അതുശരിയാണ്, മറുകണ്ടം ചാടുന്നതിലും പുതിയ സഖ്യം രൂപീകരിക്കുന്നതിലും അദ്ദേഹത്തിന് തന്നെക്കാള്‍ പ്രവര്‍ത്തനപരിചയമുണ്ട്. സ്വന്തം ഭാര്യാപിതാവിനെ പോലും പിന്നില്‍ നിന്നു കുത്തിയ ആളാണ് ചന്ദ്രബാബു നായിഡു.- നരേന്ദ്ര മോദി പറഞ്ഞു.
ആന്ധ്രാ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വന്‍തുക ചെലവാക്കുന്നതിനെയും പ്രധാനമന്ത്രി പരിഹസിച്ചു. സ്വന്തം പോക്കറ്റില്‍ നിന്നു പണം മുടക്കിയാണ് ബിജെപി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടാണ് ചന്ദ്രബാബു നായിഡു പരിപാടികള്‍ നടത്തുന്നത്. ആന്ധ്രാ പ്രദേശിന് പുതിയ സൂര്യോദയം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ആള്‍ ഇപ്പോള്‍ മകന്റെ പുരോഗതിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അമരാവതിയുടെ വികസനത്തെക്കാള്‍ സ്വന്തം വികസനകാര്യത്തിലാണ് അദ്ദേഹത്തിനു ശ്രദ്ധയെന്നു പ്രധാനമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *