നവംബര്‍ 12ന് മുന്‍പേ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ബാക്-അപ് ചെയ്തില്ലെങ്കില്‍ ഡിലീറ്റു ചെയ്യും

മുംബൈ: വാട്ട്സ്ആപ്പില്‍ നിങ്ങള്‍ക്ക് ലഭിച്ച ഓഡിയോ, വീഡിയോ, ജിഫ്, ചാറ്റുകള്‍ എന്നിവ ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്-അപ് ചെയ്തിട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്യാന്‍ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്. ഉപയോക്താക്കള്‍ വേണ്ടത് ഫോണിലേക്കു ഡൗണ്‍ലോഡു ചെയ്യുകയോ ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്-അപ് ചെയ്യുകയോ ആവാം.

അല്ലാത്ത ഡേറ്റ മുഴുവന്‍ നഷ്ടമാകുമെന്നാണ് കമ്പനി പറയുന്നത്. സൈന്‍-ഇന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവുമായി വാട്‌സാപ്പിനെ ബന്ധിപ്പിക്കാത്തവര്‍ക്കും ഈ പ്രശ്‌നം നേരിടുമെന്നും പറയുന്നുണ്ട്. മാനുവലി ബാക്-അപ് ചെയ്യാനുള്ള അവസാന തീയതി നവംബർ 12 ആയിരിക്കും. എന്നാല്‍, നവംബർ ഒന്നിനു മുന്‍പായി എല്ലാ ഡേറ്റയും ബാക്-അപ് ചെയ്യുന്നതാണ് നല്ലതെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *