വായ്പാ മൊറൊട്ടോറിയം: കശുവണ്ടി വ്യവസായികള്‍ പ്രതിഷേധത്തിലേക്ക്

തിരുവനന്തപുരംം: വായ്പാ മൊറൊട്ടോറിയം കാലാവധി നീട്ടിക്കിട്ടാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ കശുവണ്ടി വ്യവസായികള്‍ പ്രതിഷേധത്തിലേക്ക്. വന്‍പ്രതിസന്ധിയാണ് കശുവണ്ടി വ്യവസായം നേരിടുന്നത്. 864 സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ 775 എണ്ണവും പ്രവര്‍ത്തനമില്ലാത്തതിനാല്‍ വായ്പാ തിരിച്ചടവ് നടക്കുന്നില്ല. നൂറ്റിയന്‍പതിലധികം വ്യവസായികളാണ് ജപ്തി ഭീഷണി നേരിടുന്നത്. കോടികളുടെ ബാധ്യതയാണ് കശുവണ്ടി വ്യവസായികള്‍ക്കുള്ളത്.

ബാങ്ക് വായ്പകള്‍ക്ക് ആറ് മാസം മുന്‍പ് ഏര്‍പ്പെടുത്തിയ മൊറൊട്ടാറിയം ഇക്കഴിഞ്ഞ ആഗസ്റ്റിന് അവസാനിച്ചിരുന്നു. ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി മൊറോട്ടോറിയം കാലാധി നീട്ടുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും നടപ്പായില്ല. ബാങ്കുകളും വ്യവസായികളും തമ്മിലുള്ള ചര്‍ച്ചയിലും പുരോഗതി ഉണ്ടായില്ല. ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കാതെ ജപ്തി നടപടയിലേക്കും കടക്കാനാവും. കടബാധ്യത കാരണം ഒരാഴ്ച മുന്‍പ് കശുവണ്ടി വ്യവസായിയാ കുണ്ടറ സ്വദേശി ബിനുരാജ് ആത്മഹത്യ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *