തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇടഞ്ഞു ; ചവിട്ടേറ്റ് ഒരാൾ മരിച്ചു

തൃശൂർ : ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞോടിയ ആന ഒരാളെ ചവിട്ടിക്കൊന്നു.ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനായി കൊണ്ടുവന്ന തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്.

കണ്ണൂര്‍ തളിപ്പറമ്പ് നിഷാ നിവാസിൽ നാരായണൻ പട്ടേരിയാണ് മരിച്ചത്.പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ  ആന പരിഭ്രാന്തനായി ഓടുകയായിരുന്നു.ഓടുന്നതിനിടെ സമീപത്ത് നിന്ന ബാബു ചവിട്ടേറ്റ് മരിയ്ക്കുകയായിരുന്നു. കോട്ടപടിയിലെ ബന്ധുവിന്റെ വീട്ടിൽ വന്നതായിരുന്നു ബാബു.ആനയിടഞ്ഞ് പരിഭ്രാന്തരായി ഓടിയ ജനക്കൂട്ടത്തിനിടയിൽപ്പെട്ട് 8 പേര്‍ക്ക് പരുക്കേറ്റു. ആനയുടെ മുന്നില്‍ നിന്നിരുന്ന മേളക്കാര്‍ക്കാണ് പരുക്കേറ്റത്.ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *