മണിയുടെ മരണം: നുണപരിശോധനയ്ക്ക് തയ്യാറെന്ന് സുഹൃത്തുക്കള്‍

കൊച്ചി : കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തങ്ങള്‍ തയ്യാറാണെന്ന് മണിയുടെ സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ അടക്കം ഏഴ് പേര്‍ കോടതിയെ അറിയിച്ചു.
എറണാകുളം സി.ജെ.എം കോടതിയില്‍ നേരിട്ട് ഹാജരായാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. മണി കുഴഞ്ഞുവീണ ദിവസം ചാലക്കുടിയിലെ പാഡിയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍. ഇവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരണപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *