സുനന്ദ പുഷ്കറിന്റെ മരണം: തരൂരിന്റെ വിചാരണ 21ന്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണക്കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിക്കു കൈമാറി ഡല്‍ഹി കോടതി. ഈമാസം 21ന് വിചാരണ തുടങ്ങും. വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി പൊലീസിന് കോടതി നിര്‍ദേശം നല്‍കി.
അഡിഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലാണ് കേസ് അഡിഷനല്‍ സെഷന്‍സ് ജഡ്ജ് അരുണ്‍ ഭരദ്വാജിനു വിട്ടത്. കേസില്‍ ഐപിസി 306, 498 എ വകുപ്പുകളാണു സുനന്ദ പുഷ്‌കറിന്റെ ഭര്‍ത്താവ് ശശി തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. പക്ഷേ തരൂരിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
2014 ജനുവരി 17നാണു ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *