കോണ്‍ഗ്രസ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെ വിമര്‍ശിച്ചു നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അധികാരമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെ വിമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നടപടിയില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമാണു നേട്ടം ലഭിക്കുന്നതെന്നു പ്രധാനമന്ത്രി ആരോപിച്ചു. ഒരു ദശാബ്ദത്തിനു മുന്‍പ് സമാനമായ വാഗ്ദാനം നല്‍കിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. പക്ഷേ എല്ലാവരെയും കോണ്‍ഗ്രസ് കബളിപ്പിക്കുകയായിരുന്നു- പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോണ്‍ഗ്രസിന്റെ നടപടികള്‍ രോഗം വ്യാപിപ്പിച്ച ശേഷം അതില്‍ ചികില്‍സ നടത്തുന്നതുപോലെയാണ്. പ്രശ്‌നങ്ങളുണ്ടാക്കിയ ശേഷം അവര്‍ അതിനു പരിഹാരം തേടും. 30 മുതല്‍ 35 ലക്ഷം വരെ ജനങ്ങള്‍ കാര്‍ഷിക വായ്പകള്‍ നേടുന്നതിന് അര്‍ഹതയുണ്ടായിരുന്നില്ലെന്ന് സിഎജി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *